12:34am 13 November 2026
NEWS
ഓർമ്മക്കുറിപ്പുകൾ പ്രകാശനം ചെയ്‌തു.
23/03/2026  10:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓർമ്മക്കുറിപ്പുകൾ പ്രകാശനം ചെയ്‌തു
HIGHLIGHTS

എം.ഡി വേണുഗോപാൽ രചിച്ച ഓർമ്മകുറിപ്പുകളുടെ പു സ്തകം എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും എഴുത്തുകാരിയുമായ ഡോ സുജ ടി വി മൂത്തകുന്നം എസ്. എൻ.എം ടി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ പ്രൊഫ. ലയ എ.ബി ക്ക് നൽകി.

 

കൊച്ചി: കൊച്ചിൻ പോർട്ടിലെ മുൻ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയറും വിജലന്‍സ് ഓഫീസറുമായിരുന്ന എം ഡി വേണുഗോപാൽ രചിച്ച ''ഒരു എൻജിനീയറുടെ ഓർമ്മക്കുറിപ്പുകൾ, നിർമ്മൽ കുമാരി'' എന്നീ രണ്ടു ഓർമ്മക്കുറിപ്പ് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്‌തു. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും എഴുത്തുകാരിയുമായ ഡോ സുജ ടി വി, മൂത്തകുന്നം എസ് എൻ എം ടി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ പ്രൊഫ ലയ എ ബി ക്ക് നൽകി പ്രകാശനം നിർവഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷനായി. സാഹിത്യകാരി ഡോ ചന്ദ്രബിന്ദു(രാധാമീര ), പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി, എം ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img